കൊല്ലത്ത് ഏതൊക്കെ മേഖലയിലാണ് നിങ്ങൾ വികസനം ആഗ്രഹിക്കുന്നതെന്ന് മുകേഷ് ; താങ്കൾ ഇതുവരെ കൊണ്ടുവന്ന വികസനം ഒന്നു പറയൂവെന്ന് നാട്ടുകാർ

കൊല്ലം : വികസന നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട മുകേഷ് എം എൽ എ യോട് ഇതുവരെ കൊണ്ടുവന്ന വികസനം ഒന്നു പറയൂവെന്ന് നാട്ടുകാർ . കൊല്ലത്തക്കുറിച്ച് നിങ്ങൾക്കൊരു സ്വപ്നമില്ലേ? നാടിനെക്കുറിച്ചുള്ള നിങ്ങളുടെ വികസന സ്വപ്നങ്ങൾ അല്ലേ തെരഞ്ഞടുപ്പ് പ്രകടന പത്രികയിൽ പ്രതിഫലിക്കേണ്ടത് – എന്നാണ് മുകേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
ഏതൊക്കെ മേഖലയിലാണ് നിങ്ങൾ ആഗ്രഹിക്കുന്ന വികസനം വരേണ്ടത്? എന്താണ് നിങ്ങൾ സ്വപ്നം കാണുന്ന ഭാവി കൊല്ലം?. കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രകടന പത്രികയിലേക്ക് നിങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാം- എന്നും മുകേഷ് പറയുന്നു.
എന്നാൽ ഇതിന് ഇക്കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് താങ്കൾ കൊണ്ടുവന്ന വികസനങ്ങളെ പറ്റി പറയാനാണ് നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുന്നത് . നിലവിൽ താങ്കൾ കൊല്ലം എം എൽ എ ആണല്ലോയെന്നും , ആ സ്ഥിതിക്ക് താങ്കൾക്ക് നാട്ടുകാർ പറഞ്ഞു തരണോ കാര്യങ്ങൾ എന്നും ചിലർ ചോദിക്കുന്നു.
ഇലക്ഷൻ സമയത്ത് മാത്രം കാണുന്ന ഒരു പ്രത്യേകതയാണിതെന്നും ,ഇലക്ഷൻ ആയപ്പോൾ മാത്രമാണ് ഇതൊക്കെ കേൾക്കാൻ കഴിയുന്നതെന്നും ചിലർ വിമർശിക്കുന്നുമുണ്ട് . കൊല്ലം ബസ് സ്റ്റാൻഡിലെ നിലവിലെ അവസ്ഥയെ പറ്റിയും ,ശുചിമുറി സൗകര്യങ്ങളെ പറ്റിയുമുള്ള പരാതികളും ചിലർ പറയുന്നുണ്ട്.

Related Articles

Back to top button