ബെംഗളൂരുവിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് മുംബൈ; സീസണിലെ രണ്ടാം ജയം

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് മുംൈബ ഇന്ത്യന്‍സ്. െബംഗളൂരു ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം 27 പന്ത് ബാക്കിനിര്‍ത്തി മറികടന്നു. 19 പന്തില്‍ 52 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് വിജയം വേഗത്തിലാക്കിയത്. ഇഷാന്‍ കിഷന്‍ 69 റണ്‍സെടുത്തു. ആദ്യം ബാറ്റുചെയ്ത ബെംഗളൂരു എട്ടുവിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ഫാഫ് ഡുപ്ലസി, ദിനേശ് കാര്‍ത്തിക്, രജത് പാട്ടിദാര്‍ എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. മുംൈബയ്ക്കായി ജസ്പ്രീത് ബുംറ അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി. മുംബൈയുടെ രണ്ടാം ജയവും ബാംഗ്ലൂരിന്റെ നാലാം തോല്‍വിയുമാണ്.

Related Articles

Back to top button