പ്രവാസികൾക്ക് വിദേശത്ത് നിന്ന് ആധാറിനായി അപേക്ഷിക്കാം; അറിയാം ‘ആധാർ ഓൺ അറൈവൽ’

വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർക്ക് ആധാർ കാർഡ് എടുക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ‘ആധാർ ഓൺ അറൈവൽ’. ഓഫ് ലൈനായും ഓൺ‌ലൈനായും ആധാർ എടുക്കാവുന്നതാണ്. ബയോമെട്രിക് ഡാറ്റയുമായി ലിങ്ക് ചെയ്തിരിക്കുന്നതാണ് ആധാർ. അതുകൊണ്ട് തന്നെ അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതാണ്.
ഇന്ത്യയിലേക്ക് വരുന്നതിന്റെ മുൻപായി പ്രവാസി ഓൺലൈനായോ ഓഫ്‌ലൈനായോ അപ്പോയിന്റ്മെന്റ് എടുക്കണം. വിവിധ പ്രായക്കാർക്കായി വിവിധ രൂപത്തിലുള്ള ആധാർ അപേക്ഷാ ഫോമുകളാണുള്ളത്. 18 വയസ് പൂർത്തിയായ സാധാരണക്കാർ ഫോം നമ്പർ ഒന്നാണ് ഉപയോഗിക്കേണ്ടത്. ഇന്ത്യക്ക് പുറത്തുള്ള വിലാസത്തിൽ എന്റോൾ ചെയ്യുന്ന അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രവാസികൾക്കുള്ളതാണ് ഫോം രണ്ട്. അഞ്ച് മുതൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾ, ഇന്ത്യൻ വിലാസ തെളിവുള്ള താമസക്കാർ അല്ലെങ്കിൽ എൻആർഐകൾ എന്നിവർ ഫോം മൂന്ന് ഉപയോഗിക്കണം. ഇന്ത്യയിലെ അഡ്രസ് പ്രൂഫ് ഇല്ലാത്തവർക്ക് ഫോം നാല് പൂരിപ്പിച്ച് നൽകാവുന്നതാണ്. 90 ദിവസത്തിനുള്ളിൽ ആധാർ ലഭ്യമാകും.
ഇന്ത്യൻ പാസ്‌പോർട്ട്, പാൻ, യൂട്ടിലിറ്റി ബില്ലുകൾ പോലുള്ള രേഖകളും അഡ്രസ് പ്രൂഫായി സമർപ്പിക്കാവുന്നതാണ്. വിദേശത്തെ താമസത്തിന്റെ തെളിവായി സ്റ്റാമ്പ് ചെയ്ത വിസയുടെ ഫോട്ടോകോപ്പിയോ വിദേശത്തെ റെസിഡൻസി സ്റ്റാറ്റസിന്റെ മറ്റ് രേഖകളോ ആവശ്യപ്പെട്ടേക്കാം.

Related Articles

Back to top button