പയ്യാമ്പലത്തെ സ്മൃതികുടീരങ്ങളിൽ ദ്രാവകം ഒഴിച്ചതില്‍ ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ദ്രാവകം ഒഴിച്ച സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. പയ്യാമ്പലത്ത് കുപ്പി പെറുക്കി നടക്കുന്ന ആളാണ് കസ്റ്റഡിയിലായത്. സി സി ടി വി ദൃശ്യങ്ങൾ കൂടി ഇന്ന് പരിശോധിച്ച ശേഷമാവും പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക
പയ്യാമ്പലത്തെ സി പി എം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചത് മധുരമുള്ള പാനീയമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു ഫോറൻസിക്ക് പരിശോധന ഫലവും ഇത് സാധൂകരിക്കുന്നതായിരുന്നു. ഇതിനെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് ഇപ്പോൾ കസ്റ്റഡിയിലുള്ള ആളിലേക്ക് എത്താൻ വഴി വെച്ചത്. [ad id_”12148″]പയ്യാമ്പലം ബീച്ചിൽ എത്തിയവർ കൊണ്ടുവന്ന ശീതള പാനീയങ്ങളുടെ കുപ്പി കാലിയാക്കി എടുക്കാൻ വേണ്ടിയാണ് കുപ്പിയിലുണ്ടാരുന്ന പാനീയങ്ങളുടെ അവശിഷ്ടം സ്മൃതികുടീരങ്ങളിലേക്ക് ഒഴിച്ചതെന്നാണ് കസ്റ്റഡിയിലുള്ളയാൾ പൊലീസ് നൽകിയിരിക്കുന്ന മൊഴി. സാഹചര്യ തെളിവുകളും സി സി ടി വി യും ദൃശ്യങ്ങങ്ങൾ കൂടി പരിശോധിച്ച ശേഷം മാത്രമെ ഇയാൾ പറഞ്ഞത് മുഖവിലയ്ക്ക് പൊലീസ് എടുക്കുകയുള്ളു. നാല് സി പി എം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ മാത്രം ദ്രാവകം ഒഴിച്ചത് അറിയാതെ പറ്റിയ സംഭവമായി പൊലീസ് കാണുന്നില്ല.
കസ്റ്റഡിയിലുള്ളയാളെഎസിപി സിബി ടോം, ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. അതെ സമയം പയ്യാമ്പലത്ത് പൊലീസ് സിസിടിവി സ്ഥാപിച്ചു. നേതാക്കളുടെ സ്മൃതികുടീരം ദൃശ്യമാകുന്ന രീതിയിലാണ് സിസിടിവി സ്ഥാപിച്ചത്.പൊലീസ് കൺട്രോൾ റൂമിൽ ഇതിൻ്റെ ദൃശ്യങ്ങൾ ശേഖരിക്കും.

Related Articles

Back to top button