ആരോഗ്യ വകുപ്പിലും വിവിധ സർക്കാർ വകുപ്പിലും ജോലി നേടാൻ അവസരം

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

വകുപ്പ് : ആരോഗ്യം

2. ഉദ്യോഗപ്പേര് : ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് – I

3. ശമ്പളം : 26,500-60,700/

ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ

കൊല്ലം,പത്തനംതിട്ട,കോട്ടയം,മലപ്പുറം

കോഴിക്കോട്,(പ്രതീക്ഷിത ഒഴിവുകൾ)

(നോട്ട് :  കാസറഗോഡ്  2 )

നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി : 18-36. ഉദ്യോഗാർത്ഥികൾ 02.01.1988 -നും 01.01.2006 -നും (രണ്ടു തീയതികളും ഉൾപ്പെടെ).ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗത്തിലുളളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. കുറിപ്പ്:- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടുളളതല്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുളള പ്രത്യേക ആനുകൂല്യങ്ങൾക്ക് വിജ്ഞാപനത്തിലെ പാർട്ട് II പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 കാണുക.

7. യോഗ്യത :-

സയൻസ് വിഷയങ്ങളിലുള്ള ഹയർ സെക്കൻഡറി (+2) വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത

കുറിപ്പ്:

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരം സ്റ്റേറ്റ് റ്റി.ബി.സെൻ്ററിൽ 6 മാസത്തെ പരിശീലനം നൽകുന്നതുമായിരിക്കും. പരിശീലന കാലയളവ് പ്രൊബേഷനോ ഇൻക്രിമെന്റിനോ കണക്കാക്കുന്നതല്ല. പക്ഷേ ഇങ്ങനെയുള്ള ഉദ്യോഗാർത്ഥികൾ ക്ഷയരോഗ സംബന്ധമായ പരിപാടികളിൽ ട്രീറ്റ്‌മെന്റ്റ് ഓർഗനൈസറായി 10 വർഷത്തേയ്ക്ക് സേവനം ചെയ്തുകൊള്ളാമെന്ന കരാറിൽ ഏർപ്പെടേണ്ടതും ബോണ്ട് സമർപ്പിക്കേണ്ടതുമാണ്. കൂടാതെ ട്രെയിനികൾക്ക് സ്റ്റൈപ്പന്റായി അടിസ്ഥാന ശമ്പളത്തിന് അർഹതയുണ്ട്. പ്രീ സർവ്വീസുള്ള ട്രെയിനികൾക്ക് സ്റ്റൈപ്പന്റ്റായി മുൻ തസ്തികയിൽ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളത്തിന് അർഹതയുണ്ട്.

🛑 വകുപ്പ് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്

2. ഉദ്യോഗപ്പേര്: ഇലക്ട്രീഷ്യൻ

3. ശമ്പളം ₹.25100-57900/-

4. ഒഴിവുകളുടെ എണ്ണം ജില്ലാടിസ്ഥാനത്തിൽ.:പാലക്കാട്,

മലപ്പുറം കണ്ണൂർ(പ്രതീക്ഷിത ഒഴിവുകൾ)

5. നിയമന രീതി :നേരിട്ടുള്ള നിയമനം.

6. പ്രായപരിധി : 19-37 ഉദ്യോഗാർത്ഥികൾ 02.01.1987-നും 01.01.2005 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). [പൊതു വ്യവസ്ഥകൾ 2  (1) ഇളവുകളടക്കം]. (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലു ള്ളവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും)

7. യോഗ്യതകൾ :

1) എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.

2) ഇൻഡസ്ട്രിയൽ ട്രെയിനിംങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും രണ്ട് വർഷത്തെ ട്രെയിനിംഗ് കോഴ്സ് പൂർത്തിയായ ശേഷം ഇലക്ട്രീഷ്യൻ ട്രേഡിൽ ലഭിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.

അല്ലെങ്കിൽ

ഇൻഡസ്ട്രിയൽ ട്രെയിനിംങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 18 മാസത്തെ കോഴ്സും 6 മാസത്തെ ഇൻപ്ലാന്റ് ട്രെയിനിംഗും പൂർത്തിയാക്കിയശേഷം ലഭിക്കുന്ന ഇലക്ട്രീഷ്യൻ ട്രേഡിലുള്ള സർട്ടിഫിക്കറ്റ്.

🛑 വകുപ്പ് : വ്യവസായവും വാണിജ്യവും

2 ഉദ്യോഗപ്പേര് : ഇൻഡസ്ട്രീസ് എക്സറ്റൻഷൻ ഓഫീസർ

3 ശമ്പളം : 50200-105300/-

4 ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

5 നിയമന രീതി : നേരിട്ടുള്ള നിയമനം.

6 പ്രായപരിധി : 18-36, ഉദ്യോഗാർത്ഥികൾ 02/01/1988-നും 01-01-2006 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. [വയസ്സിളവിനെ സംബന്ധിച്ച് മറ്റു വ്യവസ്ഥകൾക്ക് ഗസറ്റ് വിജ്ഞാപനത്തിലെ പാർട്ട്-2 പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക]

7 യോഗ്യതകൾ : ഏതെങ്കിലും വിഷയത്തിൽ ഉള്ള എഞ്ചിനീയറിംഗ് ബിരുദം

കുറിപ്പ് :

(2) KS &SSR Part-ll Rule 10 (a) (ii) ബാധകമാണ് 

(ബി) ഈ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾക്ക് പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ മുഖേനയോ സ്റ്റാൻഡിംഗ് ഉത്തരവുകൾ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദ്ദിഷ്ട യോഗ്യതകൾ അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയർന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുല്യ യോഗ്യത/ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.”

പരിശീലനം : തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത പരിശീലനത്തിന് വിധേയരാകേണ്ടതാണ്. 4% (നാലര) മാസക്കാലം ദൈർഘ്യമുള്ള പരിശീലനം വ്യവസായവകുപ്പ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വച്ചായിരിക്കും നടത്തുക. പരിശീലന കേന്ദ്രങ്ങളിൽ പരിശീലനത്തിന് ഹാജരാകുന്ന തീയതിയോ തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്ന തീയതിയോ ഏതാണോ ആദ്യം അന്നുമുതൽ അവർ ജോലിയിൽ പ്രവേശിച്ചതായി കണക്കാക്കുന്നതാണ്. തെ രഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോറത്തിൽ ഒരു (പ്രതിജ്ഞാപത്രം) ബോണ്ട് എഴുതി അധികൃതരെ ഏൽപ്പിക്കേണ്ടതാണ്.

പ്രൊബേഷൻ : ഈ തസ്തികയിൽ നിയമിക്കപ്പെടുന്നവർ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്ന് വർഷത്തിനുള്ളിൽ രണ്ടുവർഷം പ്രൊബേഷനിൽ ആയിരിക്കും.

ടെസ്റ്റ്: ഈ തസ്തികയിൽ നിയമിക്കപ്പെടുന്നവർ അക്കൗണ്ട് ടെസ്റ്റ് (ലോവർ) നേരത്തെ പാസ്സായിട്ടില്ലെങ്കിൽ അത് പ്രൊബേഷൻ കാലയളവിൽ പാസ്സാകേണ്ടതാണ്..

8.അപേക്ഷകൾ അയക്കേണ്ട രീതി:-

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് log in ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. Upload ചെയ്യുന്ന ഫോട്ടോ 31/12/2014-ന് ശേഷം എടുത്തതായിരിക്കണം. 01.01.2024 മുതൽ പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ്. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം . നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 02.05.2024 അർദ്ധരാത്രി 12.00 മണി വരെ, പ്രസ്തുത ബുധനാഴ്ച അവധി ദിവസമാണെങ്കിൽ അതിനു തൊട്ടടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കും.

അപേക്ഷ സമർപ്പിക്കേണ്ട മേൽവിലാസം: www.keralapsc.gov.in (ഫോട്ടോ, ID കാർഡ് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ പാർട്ട് 2 ൽ കൊടുത്തിരിക്കുന്ന പൊതു വ്യവസ്ഥകൾ കൂടി നോക്കുക)

Health Department Notification:

Electrician Notification:

Industries Extension Officer Notification:

Apply Online: click here

Related Articles

Back to top button