ബച്ചന്‍ ജയിക്കുമെന്ന് പ്രവചിച്ച് തത്ത; ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ലോക്സഭ തിരഞ്ഞെടുപ്പില്‍ പട്ടാളി മക്കള്‍ കക്ഷി സ്ഥാനാര്‍ഥിക്ക് ജയമുണ്ടാകുമെന്ന് പ്രവചിച്ച് സ്റ്റാറായ തത്തയുടെ ഉടമ അറസ്റ്റില്‍. തമിഴ്നാട്ടിലെ കുഡല്ലുരിലാണ് സംഭവം. എന്നാല്‍ കു‍ഡല്ലുര്‍ ലോക്സഭ മണ്ഡലത്തില്‍ പട്ടാളി മക്കള്‍ കക്ഷി സ്ഥാനാര്‍ഥിയായ തങ്കര്‍ ബച്ചന്‍ ജയിക്കുമെന്ന് തത്ത പ്രവചിച്ചതിന് പിന്നാലെയാണ് അറസ്റ്റെന്നാണ് ആരോപണം ഉയര്‍ന്നത്. ഡിഎംകെയുടെ ഫാസിസ്റ്റ് സര്‍ക്കാരിന്‍റെ ചെയ്തിയാണിതെന്ന് പിഎംകെ ആരോപിച്ചു.
വന്യജീവി സംരക്ഷണ നിയമ പ്രകാരം രണ്ടാം പട്ടികയില്‍ വരുന്ന ഇനമാണ് തത്തകള്‍. ഇവയെ കൂട്ടിലടച്ച് വളര്‍ത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പതിനായിരം രൂപ പിഴ ഈടാക്കിയ ശേഷം തത്തയുടെ ഉടമയായ സെല്‍വരാജിനെ വിട്ടയയ്ക്കുമെന്ന് പൊലീസ് പറയുന്നു.

ബച്ചന്‍ ജയിക്കുമെന്ന് പ്രവചിച്ചതിന് പിന്നാലെ സെല്‍വരാജും സെല്‍വരാജിന്‍റെ തത്തയും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സെല്‍വരാജിന്‍റെ അറസ്റ്റിനെ പിഎംകെ നേതാവ് അന്‍പുമണി രാംദോസ് അപലപിച്ചു. പരാജയഭീതിയെ തുടര്‍ന്നാണ് ഡിഎംകെ ഇങ്ങനെ വിഡ്ഡിത്തം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button