പ്രധാനമന്ത്രി ‘ചന്ദ്രയാൻ’ വിക്ഷേപിച്ചു, സോണിയ ‘രാഹുൽയാൻ’ വിക്ഷേപിക്കാൻ ശ്രമിക്കുന്നു; മക്കളെ മുഖ്യമന്ത്രി ആക്കാനുള്ള ചിന്തയിലാണ് നേതാക്കൾ: അമിത് ഷാ

മുംബൈ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ പത്ത് വർഷത്തിനിടെ നരേന്ദ്രമോദി സർക്കാരിന് ‘ചന്ദ്രയാൻ’ വിക്ഷേപിക്കാൻ സാധിച്ചുവെന്നും എന്നാൽ ഇപ്പോൾ ‘രാഹൂൽ യാൻ’ വിക്ഷേപിക്കാനാണ് സോണിയ ഗാന്ധി ശ്രമിക്കുന്നതെന്നും അമിത് ഷാ പരിഹസിച്ചു. മഹാരാഷ്‌ട്രയിലെ ജൽഗാവിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. ‌‌
‘തങ്ങളുടെ മക്കളെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആഗ്രഹം. രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് സോണിയ ആഗ്രഹിക്കുന്നു. അതുപോലെ, തന്റെ മകനെ മുഖ്യമന്ത്രിയാക്കാനുള്ള പദ്ധതിയിലാണ് ഉദ്ധവ്. ശരത് പവാറിനും തന്റെ മകൾ മുഖ്യമന്ത്രിയാകണം എന്നതാണ് ആലോചന. ഉദയനിധിയെ മുഖ്യമന്ത്രിയാക്കാനുള്ള ചിന്തയിലാണ് എംകെ സ്റ്റാലിൻ. വികസിത ഭാരതം കെട്ടിപ്പെടുക്കുന്നതിന് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണം. യുവാക്കളുടെ മികച്ച ഭാവിക്ക് വേണ്ടി വോട്ട് ചെയ്യുക’- അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലെത്തിയ അമിത് ഷാ ബിജെപിയു‌ടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു. ദ്വിദിന സന്ദർശനത്തിനാണ് പ്രധാനമന്ത്രി മഹാരാഷ്‌ട്രയിലെത്തിയത്. തിരഞ്ഞെ‌ടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു. അമിത് ഷായുടെ നേതൃത്വത്തിൽ യോഗങ്ങളും നടന്നു.

Related Articles

Back to top button