നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍; ദുബായില്‍ പോകാനിരിക്കെ അറസ്റ്റ് എയര്‍പോര്‍ട്ടില്‍ വച്ച്‌

ദുബായില്‍ പോകാനിരിക്കെ അറസ്റ്റ് എയര്‍പോര്‍ട്ടില്‍ വച്ച്‌

സിനിമാ വൃത്തങ്ങളെ ഞെട്ടിച്ച്‌ വഞ്ചനാ കേസില്‍ പ്രമുഖ സിനിമാ നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റിലായി. കോയമ്ബത്തൂര്‍ സ്വദേശി ദ്വാരക് ഉദയ് കുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ദുബായില്‍ പോകാനിരിക്കെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

ഉദയ് കുമാറില്‍ നിന്നും സിനിമാ നിര്‍മ്മാണത്തിനായി 2,72,00,000 ജോണി സാഗരിക കൈപ്പറ്റിയിരുന്നു. സിനിമ നടന്നില്ല. പണം തിരികെ നല്‍കിയുമില്ല. ഇതിനെ തുടര്‍ന്നാണ് ഉദയ് കുമാര്‍ കോയമ്ബത്തൂര്‍ ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയത്.

പലതവണ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ജോണി സാഗരികക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ലുക്ക്‌ ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍ പോകാന്‍ നെടുമ്ബാശ്ശേരിയില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിട്ടുണ്ട്.

Related Articles

Back to top button