ശബരിമല നട ഇന്ന് തുറക്കും; പ്രതിഷ്ഠാദിനം 19ന്

പത്തനംതിട്ട: ശബരിമല നട ഇന്ന് തുറക്കും. എടവമാസ പൂജകൾക്കായി വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. എടവം 1 നാളെ പുലർച്ചെ പതിവു പൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും.

കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ നടക്കും. മാളികപ്പുറത്ത് ഭഗവതി സേവ ഉൾപ്പെടെയുണ്ടാകും.19 നാണ് പ്രതിഷ്ഠാദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളും കലശാഭിഷേകവും പൂർത്തിയാക്കി ഹരിവരാസനം പാടി അന്ന് രാത്രി നട അടയ്ക്കും.

Related Articles

Back to top button