കോൺഗ്രസിനെതിരെ ഷമാ മുഹമ്മദും : സ്ത്രീകള്‍ക്ക് കോൺഗ്രസ് നൽകുന്നത് തോൽക്കുന്ന സീറ്റുകൾ

കണ്ണൂർ : കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി തുറന്നുപറഞ്ഞ് വക്താവ് ഷമാ മുഹമ്മദ്. വനിതകൾക്കും, ന്യൂനപക്ഷങ്ങൾക്കും സ്ഥാനാർത്ഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ഷമാ മുഹമ്മദ് പറഞ്ഞു . 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുൽഗാന്ധിയുടെ പ്രസ്താവനയെന്നും കഴിഞ്ഞതവണ രണ്ടു വനിതകൾ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഒന്നായി കുറഞ്ഞു .
കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്. നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. തോൽക്കുന്നിടത്ത് മാത്രമല്ല, സ്ത്രീകള്‍ക്ക് ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ പറഞ്ഞു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നു.
പാലക്കാട് നിന്നുള്ള എംഎൽഎയെയാണ് വടകരയിൽ സ്ഥാനാർത്ഥിയാക്കിയത് . തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു , ചെയ്തില്ല . മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബ ബന്ധങ്ങളുണ്ട് . സ്ത്രീകളുടെ വോട്ട് ഇപ്പോൾ മറ്റു പാർട്ടികൾക്കാണ് പോകുന്നത്. അതു തിരിച്ചുകൊണ്ടുവരണമെങ്കിൽ വനിതാ സ്ഥാനാർത്ഥികൾ തന്നെ വേണം. തോൽക്കുന്ന സീറ്റല്ല കൊടുക്കേണ്ടത്.’’– ഷമാ മുഹമ്മദ് പറഞ്ഞു.

Related Articles

Back to top button