പഞ്ചാബ് കിങ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആവേശ ജയം

ഐപിഎലില്‍ പഞ്ചാബ് കിങ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ടുറണ്‍സ് ജയം. 183 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് ആറുവിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് മാത്രമാണ് നേടാനായത്. 25 പന്തില്‍ 46 റണ്‍സുമായി ശശാങ്ക് സിങ് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍െസടുത്തു. നിതീഷ് കുമാര്‍ റെഡ്ഡി 37 പന്തില്‍ 64 റണ്‍സുനേടി. 39 റണ്‍സെടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് നഷ്ടമായതിന് ശേഷമാണ് നിതീഷ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങ് നാലുവിക്കറ്റുകള്‍ വീഴ്ത്തി.

Related Articles

Back to top button