ജലഗതാഗത വകുപ്പില്‍ താത്കാലിക ജോലി ഒഴിവുകൾ

ഏഴാം ക്ലാസ് ഉള്ളവർക്ക് പെയിന്റര്‍ തസ്തികയിൽ താല്കാലിക ജോലി ഒഴിവുകൾ

ആലപ്പുഴ: ജില്ലയിലെ ജലഗതാഗത വകുപ്പില്‍ പെയിന്റര്‍ തസ്തികയിലെ അഞ്ച് താല്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഹാജരാവുക 

(EWS- Non-Priority -1, OpenPriority-1, LC/AI Non-Priority-1, Viswakarma Priority-1, Open Non-Priority-1) 

യോഗ്യത: ഏഴാം ക്ലാസ് പാസ്/തതുല്യം, പെയിന്റിംഗ് ജോലികള്‍ ചെയ്യുന്നതിനുളള പ്രാവീണ്യം.

പ്രായം: 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം).

ശമ്പളം: 24400-55200 രൂപ.

നിശ്ചിത യോഗ്യതയുളള ആലപ്പുഴ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 26 -നകം ഹാജരാകണം. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സമുദായക്കാരെയും ഓപ്പണ്‍ വിഭാഗത്തിലുളളവരെയും പരിഗണിക്കുന്നതായിരിക്കും.

മറ്റു ജോലി ഒഴിവുകളും

പഞ്ചകര്‍മ്മ വകുപ്പില്‍ കരാര്‍ നിയമനം

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ്മ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃതതി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് ഗവ.ആയുര്‍വേദ കോളേജില്‍ ഹാജരാകണം.

ഫോണ്‍: 0497 2800167

താല്‍ക്കാലിക നിയമനം

പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകുക. ഫോണ്‍: 9497763400.

റസിഡന്റ് തസ്തികയില്‍ നിയമനം

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്. ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയപകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദാംശങ്ങള്‍ക്ക്: https://gmckannur.edu.in

താത്കാലിക നിയമനം

പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗർത്ഥികൾ ഫെബ്രുവരി 22, 23 തീയതികളിൽ രാവിലെ പത്തിന് വിദ്യാലയത്തിൽ അഭിമുഖത്തിന് ഹാജാരവണം. വിശദവിവരങ്ങൾക്ക് www.kvmallappuram.kvs.ac.in.

Related Articles

Back to top button