പെട്ടിയിൽ നിറയെ കൂറ്റൻ പെരുമ്പാമ്പുകൾ, കൂടെ ഒരു മനുഷ്യനും; ഞെട്ടിക്കുന്ന കാഴ്ച ! വീഡിയോ വൈറൽ

പാമ്പ് മുന്നിൽ വന്ന് നിന്നാൽ പേടിയില്ലാത്ത മുനുഷ്യർ കുറവായിരിക്കും. എന്നാൽ കലിഫോർണിയയിലെ ഫൗണ്ടൻവാലി മൃഗശാലയിലെ ഒരു ജീവനരക്കാരന്റെ വിഡിയോ കണ്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഞെട്ടിയിരിക്കുന്നത്. ഫൗണ്ടൻ വാലിയിലെ സൂ കീപ്പറായ ജെയ് ബ്രൂവറാണ് വീഡിയോയിൽ ഉള്ളത് ഒരു പെട്ടി നിറയെ കൂറ്റൻ പെരുമ്പാമ്പുകൾക്കിടയിലാണ് കക്ഷിയുടെ കൂളായിട്ടുള്ള ഇരിപ്പ്. ‌

മൂന്ന് തരം പെരുമ്പാമ്പുകൾ ബ്രൂവറിനെ ചുറ്റിവരിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവ ബ്രൂവറിന്റെ ദേഹത്തുകൂടി ഇഴയുന്നുമുണ്ട്. എന്നാൽ, അയാൾ പാമ്പിനെ പുറത്തേക്ക് പോകാൻ അനുവദിക്കാതെ പിടിച്ചിരിക്കുകയാണ്. ഒന്നിൽ കൂടുതൽ പെരുമ്പാമ്പുകൾ ആ പെട്ടിയിൽ ബ്രൂവറിനൊപ്പം ഉണ്ട്. വീഡിയോയുടെ കാപ്ഷനിൽ ബ്രൂവർ പറയുന്നത് ‘ഈ പാമ്പുകൾ കുഞ്ഞായിരുന്നപ്പോൾ മുതൽ ഇവിടെയാണ്. ഇപ്പോൾ നോക്കൂ, വലുതായിരിക്കുന്നു!’–എന്നാണ്.

വളരെ പെട്ടെന്നുതന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഒട്ടേറെപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. തൊഴിൽപരമായി എപ്പോഴും പാമ്പുകൾ അടക്കമുള്ള അപകടകാരികളായ മൃഗങ്ങളോട് അടുത്തിഴപഴകുന്ന ആളാണ് ബ്രൂവർ. എന്നാലും ഇത് ഭയാനകമായ കാഴ്ചയാണെന്നും അപകടകരമാണെന്നും വിഡിയോ കണ്ട പലരും പ്രതികരിച്ചു.

Related Articles

Back to top button