എന്തും സൗജന്യമായി ഗൂഗിളില്‍ തിരയാവുന്ന കാലം അവസാനിക്കുന്നു നിരക്ക് ഏര്‍പ്പെടുത്താന്‍ ആലോചന

എന്ത് സംശയം വന്നാലും ഉടന്‍ അത് ഗൂഗിള്‍ ചെയ്യുകയാണ് നമ്മളെല്ലാവരും ചെയ്യാറുള്ളത്. ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രം ഉണ്ടായാല്‍ മതി അതിന്. എന്നാല്‍ സൗജന്യമായി ചെയ്തിരുന്ന ഈ സേവനം ഇനി പണം കൊടുത്ത് ചെയ്യേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ സെര്‍ച്ചിന് നിരക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ് കമ്പനി. സെര്‍ച്ച് എഞ്ചിനില്‍ മാറ്റങ്ങളുണ്ടാകുകയും ‘പ്രീമിയം’ ഫീച്ചറുകള്‍ക്ക് പണം ഈടാക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നുണ്ട്. ഈ പ്രീമിയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാകുമെന്നാണ് സൂചന.കുറച്ച് കാലം മുമ്പ്, ഗൂഗിള്‍ സെര്‍ച്ചിനൊപ്പം ജനറേറ്റീവ് എഐയുടെ സ്‌നാപ്പ്‌ഷോട്ട് ഫീച്ചര്‍ കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരുന്നു. ഇതിനെ കൂടുതല്‍ പ്രായോഗികമാക്കാനാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.

പ്രീമിയം സബ്സ്‌ക്രിപ്ഷനുകള്‍ക്കൊപ്പം എഐ സവിശേഷതകള്‍ സംയോജിപ്പിക്കാന്‍ കഴിയുന്ന ഓപ്ഷനുകള്‍ക്കൂടി ഗൂഗിള്‍ കണ്ടെത്തുകയാണ്. ജിമെയിലിനും ഡോക്സിനും ഒപ്പം എഐ അസിസ്റ്റന്റിന്റെ ഫീച്ചറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്

Related Articles

Back to top button