കൊയിലാണ്ടിയിൽ സ്കൂളിൽ ടൈൽ പൊട്ടിത്തെറിച്ചത് പരിപ്രാന്തരാക്കി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിലത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു. അധ്യാപക യോഗം നടക്കുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഹ്യൂമാനിറ്റീസ് ക്ലാസ് മുറിയിലെ ടൈലുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനം ശബ്ദം കേട്ടതോടെ പരിപ്രാന്തരായി അധ്യാപകർ ക്ലാസിൽനിന്നും പുറത്തേക്ക് ഓടി. പിന്നീട് ടൈലാണെന്ന് മനസ്സിലായതോടെയാണ് ആശങ്കയൊഴിഞ്ഞത്.

സംഭവ സമയത്ത് 45 ഓളം പേർ മുറിയിലുണ്ടായിരുന്നു. രണ്ടടി നീളവും രണ്ടടി വീതിയുമുള്ള പത്തോളം ടൈലുകൾ പൊട്ടിത്തെറിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും, നഗരസഭയുടെ എഞ്ചിനിയര്‍ ശിവപ്രസാദും സ്ഥലത്തെത്തി പരിശോധന നടത്തി. കടുത്ത ചൂട് കൊണ്ട് വികസിച്ചതാണ് ടൈലുകൾ പൊട്ടാൻ കാരണമെന്നാണ് നിഗമനം.

Related Articles

Back to top button