കുന്നിടിച്ചു;വീടിനുമുന്നില്‍ ചെളിയും പാറയും;വഴിയടഞ്ഞ് കുടുംബം

കോഴിക്കോട് മുക്കം മുത്താലത്ത് സ്വകാര്യ വ്യക്തി കുന്ന് ഇടിച്ചു നിരത്തിയതോടെ വീട്ടിൽ കയറാനാവാതെ ഒരു കുടുംബം. എഴുപത്തഞ്ചുകാരി ലീലാ മണിയും മകൻ ദിലീപുമാണ് ഒരാഴ്ചയോളമായി കനത്തമഴയില്‍ ദുരിതം അനുഭവിക്കുന്നത്.

മുപ്പതടി ഉയരത്തിലുണ്ടായിരുന്ന കുന്ന് ഇടിച്ച് കൂട്ടിയ ചെളിയും പാറയുമാണ് ഈ ഒലിച്ചിറങ്ങുന്നത്. എല്ലാം വീടിനു മുന്നില്‍ അടിഞ്ഞുകൂടിയതോടെ ലീലമണിക്ക് വീട്ടിലേക്ക് കയറാനാവാതായി. വീടിനുള്ളില്‍ നിറയെ ചെളിയാണ്. ചെളിവെള്ളമിറങ്ങി കിണറും മലിനമായി.

ലീലമണിയുടെ കുടുംബം മാത്രമല്ല, ഒട്ടുമിക്ക വീട്ടുകാരും കുന്നിടിക്കലിന്റ ദുരിതം പേറി ജീവിക്കുന്നവരാണ്. രണ്ടുവര്‍ഷം മുമ്പ് സ്വകാര്യ വ്യക്തികൾ, ഇവിടെ, സ്ഥലം വാങ്ങി മണ്ണെടുപ്പ് തുടങ്ങിയപ്പോൾ തന്നെ ഇത് തടയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതാണ്. ഇനി മണ്ണിടിക്കരുതെന്നും മണ്ണൊലിച്ചിറങ്ങുന്നത് തടയാന്‍ മതില്‍ കെട്ടണമെന്നും കഴിഞ്ഞവര്‍ഷം സ്വകാര്യ വ്യക്തികൾക്ക് നഗരസഭ താക്കീത് നൽകിയിരുന്നു.മൂന്നേക്കറിലധികം സ്ഥലത്താണ് കുന്നിടിക്കുന്നത്. ഇനിയും തുടര്‍ന്നാല്‍ നാട്ടുകാര്‍ പ്രദേശം വിട്ടുപോകേണ്ടിവരും.

Related Articles

Back to top button