‘ആളുമാറിയെത്തിയ’ ശശാങ്ക് വീണ്ടും മിന്നി; ഗുജറാത്തിനെതിരെ പഞ്ചാബിന് ആവേശജയം

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിങ്സ് ഇലവന് ആവേശജയം. താരലേലത്തിൽ ആളുമാറി ടീമിലെടുത്ത ശശാങ്ക് സിങ്ങിന്റെ ബാറ്റിങ് കരുത്തിലാണ് പഞ്ചാബിന്റെ ജയം. ഗുജറാത്തിന്‍റെ 199 റണ്‍സെന്ന വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെ മറികടന്നു. 111 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ പഞ്ചാബിനെ ശശാങ്ക് സിങ്ങാണ് കരകയറ്റിയത്. 29 പന്തില്‍ നാല് സിക്സറുകളും ആറ് ഫോറുകളുമായി പുറത്താകാതെ ശശാങ്ക് 61 റണ്‍സ് നേടി. പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഒരു റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത്,, ക്യാപ്റ്റന്‍ ശ‌ുഭ്മന്‍ ഗില്ലിന്റെ മികവിലാണ് വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഗില്‍ 48 പന്തില്‍ നിന്ന് 89 റണ്‍സ് എടുത്ത് സീസണിലെ ആദ്യ അര്‍ധസെഞ്ചുറി നേടി. പഞ്ചാബിന് വേണ്ടി കഗിസോ റബാദ 4 ഓവറുകളിൽ 44 റൺസ് വഴങ്ങി 2 വിക്കറ്റുകൾ സ്വന്തമാക്കി. സ്കോര്‍ ഗുജറാത്ത് 199/4, പഞ്ചാബ് 200/7.

Related Articles

Back to top button