ഏഴാം ക്ലാസ് പാസ് ആയവർക്ക് പി റ്റി എസ്,അറ്റന്റര്‍ ജോലി നേടാം

അപേക്ഷ ക്ഷണിച്ചു

ഹോമിയോപ്പതി വകുപ്പിന്റെ കടയ്ക്കാമണ്‍, തലവൂര്‍, ശാസ്താംകോട്ട എസ് സി ഹോമിയോ ഹെല്‍ത്ത് സെന്ററുകളിലേയ്ക്ക് അറ്റന്റര്‍, പി റ്റി എസ് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് ഏഴിന് രാവിലെ 11ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ വോക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

യോഗ്യത അറ്റന്റര്‍ : എസ് എസ് എല്‍ സിയും ഹോമിയോ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിന് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം.

പി റ്റി എസ് : ഏഴാം ക്ലാസ് പാസ്, പ്രായപരിധി 45 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ മേല്‍പറഞ്ഞ സ്ഥലങ്ങളിലെ കോളനി നിവാസികളായിരിക്കണം.

യോഗ്യത തെളിയിക്കുന്ന പകര്‍പ്പുകള്‍/തിരിച്ചറിയല്‍ രേഖ/ആധാര്‍ കാര്‍ഡ് ഹാജരാക്കണം. ഫോണ്‍ 0474-2797220.

Related Articles

Back to top button