കോരങ്ങാട് പി.സി മുക്കിൽ സ്കൂട്ടർ ഗുഡ്സിന് പിറകിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

താമരശ്ശേരി: കോരങ്ങാട് പി.സി മുക്കിൽ സംസ്ഥാന പാതക്ക് അരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികനായ മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി റിസ്‌വാൻ, ഓട്ടോയിലെ യാത്രികനായ പേരാമ്പ്ര ചെമ്പ്ര- കുന്നിക്കൽ തണ്ടോലപ്പാറ അബദുൽ സലാം (50) എന്നിവർക്കാണ് പരുക്കേറ്റത്. 

വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം. ഓട്ടോയിൽ ഉണ്ടായിരുന്ന അബദുൽ സലാം ഓട്ടോ നിർത്തിയ ശേഷം റോഡിന്റെ എതിർവശത്തെ കടയിൽ നിന്നും സാധനം വാങ്ങി തിരികെ ഓട്ടോയുടെ പിറകിലെത്തിയ സമയം അതി വേഗത്തിലെത്തിയ സ്കൂട്ടർ ദേഹത്ത് ഇടിക്കുകയായിരുന്നു.

ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button