മൊബൈല്‍ വാങ്ങി നല്‍കാത്തതിന് അമ്മാവനെ കൊന്നു; സഹോദരീപുത്രന്‍ പിടിയില്‍

മൊബൈല്‍ ഫോണ്‍‌ നല്‍കാത്തതിന് ഇടുക്കി മറയൂരിൽ റിട്ടയേർഡ് എസ്ഐ ലക്ഷ്മണിനെ വെട്ടിക്കൊന്ന സഹോദരീപുത്രന്‍ പിടിയിൽ. മറയൂർ സ്വദേശി അരുൺ ആണ് പൊലീസിന്റെ പിടിയിലായത്. ഇന്റർനെറ്റ്‌ ഉപയോഗത്തിന് അടിമയായ അരുണിന്റെ ഫോൺ ലക്ഷ്മണൻ വാങ്ങി വെച്ചിരുന്നു ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ വൈകിട്ട് ലക്ഷ്മണന്റെ വീട്ടിലെത്തിയ അരുൺ വാക്കത്തിയുപയോഗിച്ചാണ് വെട്ടിയത്. സംഭവശേഷം ഓടി രക്ഷപ്പെട്ട അരുണിനെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്.

Related Articles

Back to top button