പ്രീമെട്രിക്ക് ഹോസ്റ്റലുകളിൽ ഒഴിവ് | Hostel jobs in kerala

വിവിധ സ്ഥാലങ്ങളിലെ ഹോസ്റ്റലുകളിൽ ദിവസ വേതന വ്യവസ്ഥയില്‍ ജോലി നേടാൻ അവസരം. താല്പര്യം ഉള്ള യുവതീ യുവാക്കൾ ചുവടെ നൽകിയ ജോലി വിവരണങ്ങൾ വായിക്കുക അപേക്ഷിക്കുക: മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലുള്ള പിണവൂര്‍കുടി (ബോയ്സ്), മാതിരപ്പിള്ളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) എന്നീ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലും,കറുകടം പോസ്റ്റ്‌മെട്രിക്ക് ഹോസ്റ്റല്‍ (ബോയ്സ്),എറണാകുളം മള്‍ട്ടി പര്‍പ്പസ് ഹോസ്റ്റല്‍ (ഗേള്‍സ്) എന്നിവിടങ്ങളിലും 

ദിവസ വേതന വ്യവസ്ഥയില്‍ വാച്ച്മാന്‍, കുക്ക്, എഫ്.ടി.എസ്സ് തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0485- 2970337 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫുഡ് ക്രാഫ്റ്റ് ഡിപ്‌ളോമ ഉളളവര്‍ക്ക് കുക്ക് തസ്തികയിലേയ്ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. ഹോസ്റ്റലില്‍ താമസിച്ച് ജോലി നിര്‍വ്വഹിക്കണം. 

Related Articles

Back to top button