അക്രമം പതിവ്; ഹോസ്റ്റലിൽ ഇടിമുറി; നിരീക്ഷണ ക്യാമറ എസ്എഫ്ഐ പ്രവർത്തകർ നീക്കം ചെയ്തു; വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലും ഹോസ്റ്റലിലും അക്രമം പതിവായിരുന്നുവെന്ന് മുൻ പിടിഎ പ്രസിഡൻ്റ് കുഞ്ഞാമു. അതിക്രമങ്ങളും മറ്റും തടയാനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ക്യാമറ നീക്കം ചെയ്തുവെന്നും അദ്ദേഹം തുറന്നുപറയുന്നു. ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
കോളേജ് ഹോസ്റ്റൽ എസ്എഫ്ഐയുടെ താവളമെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാണ് ചുവരെഴുത്തുകളും മറ്റും. ചെഗുവേരയുടെ പടുകൂറ്റൻ ചിത്രങ്ങളാണ് ഹോസ്റ്റൽ ചുമരുകളിലുള്ളത്. സിദ്ധാർത്ഥ് താമസിച്ചിരുന്ന മുറിയിലും ലെനിന്റെയും കാൾ മാക്സിന്റെയും ചിത്രമാണ് വരച്ചിരിക്കുന്നത്. ലഹരിയു‌ടെ അടിമകളാണ് മിക്കവരുമെന്നും സൂചന നൽകുന്നുണ്ട്. ഹോസ്റ്റലിൽ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമായി പ്രത്യേകം ഇടം വരെ സജ്ജമാക്കിയിരുന്നു. നാലുകെട്ടായി നിർമ്മിച്ചിരിക്കുന്ന ഹോസ്റ്റലിന്റെ നടുമുറ്റത്താണ് മർദ്ദനം ന‌ടക്കുന്നത്.

Related Articles

Back to top button