‘ഞങ്ങൾക്ക് ശുചിമുറിയില്‍ പോയാല്‍ ഫ്ലഷ് ചെയ്യാൻ പോലുമാവില്ല’; വലഞ്ഞ് ബെംഗളൂരു

‘ഞങ്ങൾക്ക് ശുചിമുറിയില്‍ പോയാല്‍ ഫ്ലഷ് ചെയ്യാൻ പോലും കഴിയില്ല’: ജലപ്രതിസന്ധിയില്‍ വലയുന്ന ബെംഗളൂരു നിവാസികളുടെ നിസഹായതയാണിത്.
ബെംഗളൂരുവിൽ കടുത്ത ജലക്ഷാമം രൂക്ഷമായതോടെ താമസക്കാരും സ്‌കൂളുകളും ഓഫീസുകളും അപ്പാർട്ട്‌മെൻ്റ് സമുച്ചയങ്ങളും പ്രതിസന്ധിയിലാണ്. പ്രതിസന്ധി രൂക്ഷമായിരിക്കെ വെറ്റ് വൈപ്പുകളും ഡിസ്പോസിബിൾ പാത്രങ്ങളും ഉപയോഗിക്കാൻ നിര്‍ബന്ധിതരായിരിക്കുകയാണിവര്‍.

“പ്രസ്റ്റീജ് ഫാൽക്കൺ സിറ്റിയിലെ ഞങ്ങളുടെ ഫ്ലാറ്റിൽ സ്ഥിരമായി 24 മണിക്കൂറും വെള്ളം ലഭിച്ചിട്ട് ഒരു മാസത്തിലേറെയായി. ഇപ്പോൾ സ്ഥിതിഗതികൾ പരിധിക്കപ്പുറമാണ്. പകൽ സമയത്ത് വെള്ളമില്ല. രാത്രിയിൽ കിട്ടുന്നത് ചെളി നിറഞ്ഞ വെള്ളമാണ് കുളിക്കാൻ യോഗ്യമല്ല,” വീട്ടമ്മമാര്‍ പറയുന്നു. എവിടേയും ദുര്‍ഗന്ധം വമിക്കുകയാണ്. ടാങ്കർ വെള്ളത്തെ മാത്രം ആശ്രയിക്കുന്ന അപ്പാർട്ട്‌മെൻ്റുകളാണ് കൂടുതല്‍ ദുരിതത്തിലായത്. ചില ആളുകൾ ഒരു ജോടി വസ്ത്രങ്ങളും ടവ്വലും സഹിതമാണ് ജിമ്മിൽ പോകുന്നത്.

ഭൂഗർഭജലനിരപ്പ് കുറയുകയും കാവേരി നദീതടത്തിലെ വരൾച്ചയും മൂലം ജലക്ഷാമം രൂക്ഷമായിരിക്കുകയാണ് ബെംഗളൂരു. തൽഫലമായി ടാങ്കർ വില കുതിച്ചുയരുകയാണ്. കുഴൽക്കിണറുകൾ വറ്റി. വിലക്കൂടുതലുള്ള വാട്ടർ ടാങ്കറുകളെയാണ് താമസക്കാർ ആശ്രയിക്കുന്നത്

വെള്ളം ശേഖരിക്കുന്നതിനുള്ള നീണ്ട ക്യൂ, കർശനമായ റേഷനിങ് എന്നിവ ആളുകളെ വലയ്ക്കുന്നു.ബെംഗളൂരു നഗരത്തിലെ പലയിടത്തും കുഴൽക്കിണറുകൾ വറ്റിയതോടെ കുത്തനെയുള്ള ജലക്ഷാമം നേരിടുകയാണ്.

“കുളിക്കാൻ വെള്ളമില്ല, ഞങ്ങളുടെ പശുക്കൾക്ക് കുടിക്കാൻ നൽകാൻ, ഞങ്ങൾക്ക് അഞ്ച് പേർക്ക് ഒരു പാത്രം വെള്ളമുണ്ട്, അതാണ് അവസ്ഥ.

“മൂന്നു മാസത്തിലേറെയായി ജലക്ഷാമം അനുഭവപ്പെടുന്നു. ഇതുവരെ തീ‌രുമാനമായിട്ടില്ല.’ ഒരു കാൻ ഒന്നിന് 600-1000 രൂപ ഈടാക്കിയിരുന്ന സ്വകാര്യ ടാങ്കറുകൾ ഇപ്പോൾ 2000 രൂപയിലധികം ഈടാക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

Related Articles

Back to top button