കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതി മാറുമോ?

തിരഞ്ഞെടുപ്പ് തിയതി മാറ്റുന്നതില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. തിരഞ്ഞെടുപ്പ് തിയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ പരാതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ്. ഇത് ഇസ്ലാംമത വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനാല്‍ തിയ്യതി മാറ്റണമെന്നും മുസ്‌ലിം ലീഗും, മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറയിക്കുന്നത്. പരാതികള്‍ ലഭിച്ചല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കുക. തിരഞ്ഞെടുപ്പ് തിയ്യതികളില്‍ തീരുമാനെടുക്കാനുള്ള അധികാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ മാത്രം നിക്ഷിപ്തമാണ്.
കേരളത്തിനൊപ്പം കര്‍ണാടക, ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര,ബിഹാര്‍,ബംഗാള്‍,അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലും അതേദിവസം വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിലെല്ലാം മുസ്ലിം വോട്ടര്‍മാര്‍ ധാരാളമുണ്ട്. ഇവിടങ്ങളില്‍ നിന്നൊന്നും ആവശ്യമുയരാതെ കേരളത്തിനുവേണ്ടി മാത്രം തിരഞ്ഞെടുപ്പ് തിയ്യതി മാറ്റാനുള്ള സാധ്യത വിരളമാണ്.

Related Articles

Back to top button