വേവ് പൂളില്‍ വെച്ച്‌ യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

കണ്ണൂർ പറശ്ശിനിക്കടവ് അമ്യൂസ്മെന്റ് പാർക്കില്‍ യുവതിയെ കയറിപ്പിടിച്ച അധ്യാപകൻ പിടിയില്‍. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസില്‍ ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് പിടിയിലായത്.ഇയാള്‍ക്കെതിരെ നേരത്തെയും ലൈംഗിക അതിക്രമ പരാതിയുണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് സംഭവം . മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു. ഇതോടെ പാർക്ക് അധികൃതർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി, ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. താൻ കേന്ദ്രസർവ്വകലാശാലയിലെ അധ്യാപകനാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചുവെങ്കിലും യുവതി പരാതിയില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു.

2016ല്‍ കേന്ദ്ര സർവ്വകലാശാല കാസർഗോഡ് പെരിയ കാമ്ബസില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച ഇഫ്തിഖർ അഹമ്മദ് നിരവധി വിവാദങ്ങളില്‍ അകപ്പെടുകയും ഇതിന് മുമ്ബ് സസ്പെൻഷനില്‍ ആവുകയും ചെയ്തയാളാണ്. ക്ലാസില്‍ കുഴഞ്ഞ് വീണ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സർവ്വകലാശാല അന്വേഷണം നടത്തുകയും പരാതിയെ തുടർന്ന് ഇഫ്തിഖറിനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ വേഗത്തില്‍ തന്നെ ഇയാള്‍ സർവ്വീസില്‍ തിരിച്ചെത്തിയതോടെ വിദ്യാർത്ഥിനികള്‍ സമരത്തിനിറങ്ങുകയും സസ്പെൻഷൻ ദീർഘിപ്പിക്കുകയുമായിരുന്നു. അടുത്തിടെയാണ് സർവ്വീസില്‍ തിരിച്ചെത്തിയത്.

Related Articles

Back to top button