തൈര് ഉന്മേഷം പകരാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും മാത്രമല്ല, ഇങ്ങനെയുമുണ്ട് ഗുണങ്ങള്‍

പാല് ഇഷ്ടമില്ലാത്തവർ കുറവായിരിക്കണം. പാലില്‍ നിന്ന് പിരിച്ചുണ്ടാക്കുന്ന തൈരും ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടമാണ്.

രുചിയിലും തൈര് ഒട്ടും പിന്നിലല്ല. നിറയെ പോഷകങ്ങളും ധാതുക്കളും ഇതിലടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ആവശ്യമായ ആരോഗ്യ ഫലം ഇതില്‍ നിന്ന് ലഭ്യമാണ്. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരു പോലെ നല്ലതായ തൈര് വേനല്‍ കാലത്തെ ഭക്ഷണ പട്ടികയില്‍ പ്രധാനിയുമാണ്. ഉന്മേഷവും ഊർജവും പകരാനും കഴിവുണ്ട്. കാരണം, ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

എളുപ്പത്തില്‍ ദഹിക്കുന്ന ആഹാര പദാർത്ഥം കൂടിയാണ് തൈര്. ഒരു കപ്പില്‍ തന്നെ ധാരാളം വിറ്റാമിൻ ഡി-യും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. ചർമ സംരക്ഷണത്തിലും തൈരിന് നല്ലൊരു പങ്കുണ്ട്. ഫേസ്‌പാക്കിലും മറ്റും തൈര് ഉപയോഗിക്കാറുണ്ട്. രക്ത സമ്മർദം കുറയ്ക്കാനും ഫലപ്രദമാണ്. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതാണ് കാരണം. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും തൈര് നല്ലതാണ്. ദഹന പ്രശ്നങ്ങള്‍ക്കും ഗുണം ചെയ്യും.

കുടലിന്റെ ആരോഗ്യത്തിനും തൈര് മികച്ചതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളായ പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി5, ബി12, സിങ്ക്, അയോഡിൻ, റിബോഫ്ലാവിൻ ഇവയെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഘടകങ്ങളാണ്. വിറ്റാമിൻ ബി12 അരുണ രക്താണുക്കളുടെ സംരക്ഷണത്തിന് അനിവാര്യമാണിത്. നാഡികളൂടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ശരീരത്തില്‍ ജലാംശം നിലനിർത്താൻ തൈര് കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തൈരില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ശരീരഭാരം നിയന്ത്രിതമാക്കാനും സഹായിക്കുന്നു. കൂടാതെ കൊഴുപ്പ് കുറയ്ക്കാനും ഗുണകരമാണ്. ഇതിലെ കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എല്ലുകളുടെ ബലത്തിനും ശക്തിക്കും തൈര് കഴിക്കുന്നത് ഏറെ ഗുണകരമാണ്.

Related Articles

Back to top button