വിവാഹ വാഗ്ദാനം നല്‍കി സീരിയല്‍ താരം ആര്യ അനില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; മറുപടിയുമായി ആര്യ

വിവാഹ വാഗ്ദാനം നല്‍കി സീരിയല്‍ താരം ആര്യ

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരരാണ് സീരിയല്‍ താരങ്ങള്‍. അതില്‍ത്തന്നെ പ്രേക്ഷകര്‍ മനസ്സിനോട് ഏറ്റവും അടുത്തു നിര്‍ത്തുന്ന താരങ്ങളുമുണ്ട്

അക്കൂട്ടത്തില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയല്‍ നടിയും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സോഷ്യല്‍ മീഡിയ താരവുമാണ് ആര്യ അനില്‍. ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ആര്യ വളരെ സജീവമാണ്.

https://www.instagram.com/reel/C6qgP8oSH5j/?utm_source=ig_embed&ig_rid=a40a3a42-def4-4626-9511-a5bbd83016fa

സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ ആര്യ ഇപ്പോള്‍ പങ്കിട്ട ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. താരത്തിനെതിരെ രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയാണ് ആര്യ കുറിച്ചിരിക്കുന്നത്. 

താനും ആര്യയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനുള്ള മറുപടിയാണ് ആര്യ കുറിച്ചിരിക്കുന്നത്.താനും ആര്യയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനുള്ള മറുപടിയാണ് ആര്യ കുറിച്ചിരിക്കുന്നത്.

”ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയില്‍ എത്താൻ എന്റെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്. ഈ നാല് വർഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്. ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എന്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

സന്തോഷകരമായി പോകുന്ന എന്റെ ഈ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്‌ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്ബത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിന്റെ പേരില്‍ എന്നെ അപകീർത്തിപ്പെടുത്തുവാൻ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആർട്ടിസ്റ്റും ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷൻ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.

മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എന്റെ പ്രതികരണം മാത്രമാണ് ഇത്. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. ഞാൻ ഇനിയും ക്ലിയർ എവിഡൻസുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്…” ആര്യ കുറിച്ചു.

”എനിക്കെതിരെ ഉയർന്നിരിക്കുന്ന വ്യാജ ആരോപണത്തെക്കുറിച്ചുള്ള ഒരു ചെറിയ പ്രതികരണമാണിത്, വ്യക്തമായ തെളിവുകളും വ്യക്തതയും ഞാൻ ഉടൻ കൊണ്ടുവരും…എല്ലാവർക്കും മനസ്സിലാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു…നന്ദി…” എന്ന ക്യാപ്ഷനും നല്‍കിയാണ് വിശദമായ കുറിപ്പ് താരം പങ്കുവച്ചിരിക്കുന്നത്.

Related Articles

Back to top button