13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛന് 83 വർഷം കഠിനതടവ്

ഇതരസംസ്ഥാനക്കാരിയായ 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് 83 വർഷം കഠിനതടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും. അസംകാരന്‍ ഇച്ചിപ്പുൾ ഇസ്ലാമിനെയാണ് പെരുമ്പാവൂർ അഡീഷനൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്.

2021 ഓഗസ്റ്റിൽ കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം. . പെൺകുട്ടിയുടെ അമ്മയോടൊപ്പം പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതി അമ്മയുമായി അടുപ്പത്തിലാവുകയും കൂടെ താമസമാക്കുകയും ചെയ്തു. പിന്നീട് അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി എന്നും കുട്ടിയുടെ മൊഴിയിൽ ഉണ്ട്. 2021 ഓഗസ്റ്റൽ അഞ്ചു തവണ കുട്ടിയെ ഇയാൾ പീഡിപ്പിച്ചു.

കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ഡോക്ടർ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണ് എന്ന് മനസ്സിലായത് . ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറുപ്പംപടി പോലീസ് പ്രതിക്കെതിരെ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. അമ്മ കമ്പനിയിൽ ജോലിക്ക് പോകുമ്പോഴും, ജോലികഴിഞ്ഞ് വൈകി എത്തുന്ന സമയത്തും, ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് മടങ്ങുന്ന സമയത്തും ആണ് പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

Related Articles

Back to top button